September 12, 2026

ഗോകുലിന്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ.ഏബ്രഹാം

0
Asads

 

പുല്‍പ്പള്ളി:അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു മനുഷ്യന്‍ എല്ലാ വിധ മനുഷ്യാവകശലംഘനങ്ങള്‍ക്കും വിധേയനായി മരണപ്പെട്ട സംഭവത്തില്‍ പോലും ചില രാഷ്ട്രീയ പാര്‍ട്ടികളും, ആദിവാസി സംഘടനകളും, പുരോഗമനവാദികളും
നിസംഗത പാലിക്കുന്നത് ദൂരൂഹമാണെന്ന് കെ. കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തി പോലും ആകാത്ത ഗോത്രവര്‍ഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയില്‍ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.
പാവപ്പെട്ട ഒരു ഗോത്രവര്‍ഗ്ഗചെറുപ്പക്കാരന്‍ കസ്റ്റഡിയില്‍ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥകരയും അടിയന്തരമായി സസ്‌പെന്റ് ചെയ്യണം.ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാന്‍ തയ്യാറാകാതെ സി.ഐയുടെയും എസ്.ഐ.യുടെയും മൊഴിയെടുക്കുമെന്ന് പറഞ്ഞ് സംഭവത്തെ നിസാരവല്‍ക്കരിക്കാനുള്ള പോലിസിന്റെ ഗൂഢ നീക്കം അപഹാസ്യമാണ്. ഗോകുല്‍ ധരിച്ചിരുന്ന ഷേര്‍ട്ടില്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്ന പോലീസ് ഭാഷ്യം അംഗീകരിക്കാനാവില്ല.സംഭവത്തിനു ശേഷമുള്ള പോലീസ് നീക്കങ്ങള്‍ അടിമുടി സംശയാസ്പദമാണ്. പോലിസ്സ്റ്റേഷന്‍ ലോക്കപ്പ് മുറിയിലും.ശുചിമുറിയിലും സി. സി. ടി.വി സര്‍വലൈന്‍സ് ഇല്ലാതിരിക്കേ സി.സി.ടി.വി. പരിശോധിച്ച് മരണകാരണം മനസിലാക്കുമെന്ന പോലീസ് ഭാഷ്യം മനുഷ്യന്റെ സാമാന്യബോധത്തോടുള്ള വെല്ലുവിളിയാണ്. സംഭവത്തിനു ശേഷമുള്ളകല്പറ്റ പോലിസിന്റെ എല്ലാ നീക്കങ്ങളും തികച്ചും ദുരൂഹവും സംശയാസ്പദവുമാണ്പ്രായപൂര്‍ത്തിയാകാത്ത ഒരു ഗോത്ര ചെറുപ്പക്കാരനെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെയ്ക്കുകയുംകസ്റ്റഡിയില്‍ വച്ച് മരണപ്പെടുകയും ചെയ്തത് ഗുരുതരമായ സംഭവമാണ്. ഇതിനെ നിസാരവല്‍ക്കരിച്ച് തേച്ചു മാച്ചുകളയാന്‍ അനുവദിക്കില്ല. അത്യന്തം ഗൗരവമേറിയ ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *