May 31, 2026

ആര്‍എസ്എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല:ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

0
;klk;l

 

ആര്‍എസ്എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു.കല്‍പ്പറ്റയില്‍ നടന്ന യുവജന പ്രതിരോധം ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ജിതിന്‍ കെ ആര്‍, അര്‍ജുന്‍ ഗോപാല്‍, പി ജംഷീദ്, ജോബിസണ്‍ ജെയിംസ്, അനീഷ് കെ വി,സി ഷംസുദീന്‍, എം രമേഷ് എന്നിവര്‍ സംസാരിച്ചു.ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ഡിവൈഎഫ്ഐ പ്രതിരോധിക്കും.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ജനാധിപത്യ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്.എംബുരാന്‍ സിനിമയ്‌ക്കെതിരായ നീക്കവും അതിന്റെ നിര്‍മ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിന്റെ ഭാഗമായാണ്.മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തുറന്ന് കാട്ടിയതിന്റെ പകയാണ് ഇന്‍കംടാക്‌സ് നോട്ടീസും ഭയപ്പെടുത്തലും. ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ഡിവൈഎഫ്ഐ പ്രതിരോധിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *