April 29, 2026

സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എസ്ഡിപിഐ നിവേദനം നല്‍കി

0
kjkj

 

തലപ്പുഴ: അടിയന്തരമായി സ്ട്രീറ്റ് മെയിന്‍ വലിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ ഉള്‍പ്പെടുന്നതും വന്യമൃഗ സാന്നിധ്യമുള്ളതുമായ അഭിനഗര്‍ കോളനി, മൂന്ന് സെന്റ് കോളനി, പത്ത് സെന്റ് കോളനി, സ്റ്റേഡിയം റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണ്ടത്.ബ്രാഞ്ച് അംഗങ്ങളായ വി. കെ മുഹമ്മദലി, സകരിയ്യ കെ.എസ്, സാദിഖ് വി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ട്രീറ്റ് മെയിന്‍ പകുതി മാത്രം വലിച്ച കാട്ടേരിക്കുന്ന് പ്രദേശത്തെ ബാക്കിയുള്ള ഭാഗത്തും സ്ട്രീറ്റ് മെയിന്‍ വലിക്കണമെന്നും നിലവില്‍ സ്ട്രീറ്റ് മെയിന്‍ വലിച്ചതും എന്നാല്‍ ചുരുക്കം ബള്‍ബുകള്‍ ഇട്ടതുമായ 44,പൊയില്‍, 43,കാട്ടേരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യമായ ബള്‍ബുകള്‍ മഴക്കാലത്തിന് മുന്‍പ് സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *