അഷ്‌റഫിന്റെ കൊലയാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബദ്റുൽഹുദാ അക്കാദമി; വീട് സന്ദർശിച്ചു
പുല്‍പ്പള്ളി: മംഗളൂരുവില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ മൂച്ചിക്കാടന്‍ അഷ്‌റഫിന്റെ വീട് പനമരം ബദ്റുൽഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവിയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ സന്ദര്‍ശിച്ചു. അഷ്‌റഫിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളേയും പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള,കർണാടക സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇത് സമ്പന്ധമായി ഇരു സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഇ.മൈൽ വഴി കത്തുകൾ അയച്ചു
മിണ്ടാപ്രാണിയെ പോലെ സൈലൻ്റായി ജീവിച്ചിരുന്നയാളാണ് മരണപ്പെട്ട അശ്റഫ് എന്നും ഒരാളോടും ഒരു തർക്കത്തിനും പോകുന്നയാൾ അല്ലെന്നും അശ്റഫിൻ്റെ മാതാപിതാക്കൾ പറഞ്ഞതായി ബദ്റുൽഹുദാ സാരഥികൾ പറഞ്ഞു





Leave a Reply