മാപ്പിള കലാ അസോസിയേഷന്‍ സമ്മേളനം നടത്തി
പനമരം:വയനാട് മാപ്പിള കലാ അസോസിയേഷന്‍
‘ലഹരി മുക്ത കേരളത്തോടൊപ്പം’എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ആറാം വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ക്രസന്റ് പബ്ലിക് സ്‌കൂള്‍ ഹാളില്‍ അസോസിയേഷന്‍ പ്രസിഡന്റ്
ഹിപ്‌സ് റഹ്‌മാന്‍ അധ്യക്ഷനായി.പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി സുബൈര്‍,റംല എ, നാസര്‍ കെ,മുഹമ്മദ് സാലി, ഹാരിസ് ഇ,വള്ളി ഇബ്രാഹിം,റഷീദ് മോങ്ങം, മനോജ് മാനന്തവാടി, രേണുക സലാം തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply