ലഹരി വിരുദ്ധ സംഗമം നടത്തി
വെളളമുണ്ട:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കിറ്റ്,മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ,പൊതുയോഗം സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിജ്ഞാന്‍ ലൈബ്രറി, ജനമൈത്രി പോലീസ്, വെറ്ററന്‍ അസോസിയേഷന്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബ് വെള്ളമുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി,മെക് സെവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വാര്‍ഡ് മെമ്പര്‍ പി.രാധ അധ്യക്ഷനായി.
വിജ്ഞാന്‍ ലൈബ്രറി സെക്രട്ടറി എം. അബ്ദുല്‍ അസീസ് ഗ്രാമപഞ്ചായത്ത് അംഗം സഫീല പടയന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സാദിര്‍ തലപ്പുഴ,എം.ചന്ദ്രന്‍ മാസ്റ്റര്‍,നാസര്‍ നരിപ്പറ്റ,ഇബ്‌റാഹിം മണിമ, എം. ശ്രീധരന്‍, പി. ജെ. ആന്റണി, ടി.ജി. ബെനിയാമിന്‍, എം.ശശി, എം. സഹദേവന്‍, ഗോഡ് വിന്‍ ബിജു,മിഥുന്‍ മുണ്ടക്കല്‍,കെ.കെ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply