മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
കല്‍പ്പറ്റ: ഭരണകൂടങ്ങളുടെ തൊഴിലാളി വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെയുള്ള മുദ്രാവാക്യമുയര്‍ത്തി മെയ് 1 ലോക തെഴിലാളി ദിനത്തിടാനുബന്ധിച്ചു യു ഡി റ്റി എഫ് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.അഡ്വക്കറ്റ് ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എസ്ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി, ഉമ്മര്‍ കുണ്ടാട്ടില്‍, സി മുഹമ്മദ് ഇസ്മായില്‍, ഗിരീഷ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, കെ അജിത, പാറക്ക മമ്മൂട്ടി,ജിനി തോമസ്, അബു ഗൂഡലായി, മോഹന്‍ദാസ് കോട്ടക്കൊല്ലി, തൈത്തൊടി ഇബ്രാഹിം, ജ്യോതിഷ് കുമാര്‍ വൈത്തിരി, എം അലി,സി എ ഗോപി, ഫൗസി ടീച്ചര്‍, ഒ ഭാസ്‌ക്കരന്‍, സി കെ ഉസൈന്‍,കെ കെ രാജേമന്‍.എസ് മണി. ഹര്‍ഷല്‍ കോന്നാടന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, കെയു മാനു, ടി ഉഷാകുമാരി, അയ്യൂബ് പള്ളിയാല്‍, ഏലിയാമ്മ മാത്തുക്കുട്ടി, യുടിയുസി സംസ്ഥാന കമ്മറ്റി മെമ്പര്‍, അട്വകറ്റ് ജവഹര്‍, യുടിയുസി ജില്ലാ പ്രസ്സിഡന്റ് സുബൈര്‍, ജില്ലാ സെക്രട്ടറി,സുലൈമാന്‍ കോണിച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി





Leave a Reply