ലഹരിക്കെതിരെ ജനകീയ കാവല്‍ ;ജില്ലതല ഉദ്ഘാടനം നടത്തി
പനമരം :ലഹരിവിരുദ്ധ,അക്രമരഹിത കലാലയം എന്ന ലക്ഷ്യത്തോടെ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നടപ്പിലാക്കുന്ന ‘ലഹരിക്കെതിരെ ജനകീയ കാവല്‍’ പ്രചരണ പരിപാടിയുടെ വയനാട് ജില്ലതല ഉദ്ഘാടനം പനമരം ലയണ്‍സ് ക്ലബ് ഹാളില്‍ സി. പി. ഐ. ജില്ല സെക്രട്ടറി ഇ. ജെ. ബാബു നിര്‍വഹിച്ചു.എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് കെ. കെ. സുധാകരന്‍ മുഖ്യാതിഥിയായി.
സി. പി. ഐ. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. കെ. ശശി, വനിത കലാസാഹിതി ജില്ല പ്രസിഡന്റ് എം.എം. മേരി, കേരള മഹിളാ സംഘം ജില്ല പ്രസിഡന്റ് തെരേസ ജോസഫ്, സി. പി. ഐ. ജില്ല കൗണ്‍സില്‍ അംഗം കെ. എം. ബാബു,
അഖിലേന്ത്യ കിസാന്‍ സഭ ജില്ല കമ്മിറ്റി അംഗം ജോസഫ് മുട്ടുമന, ജോയിന്റ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ടി. ഡി. സുനില്‍മോന്‍, കെ.ജി.ഒ.എഫ്. ജില്ല സെക്രട്ടറി അമല്‍ വിജയ്, ഗഅഒഉടഅ ജില്ല പ്രസിഡന്റ് കൃഷ്ണദാസന്‍, കേരള മഹിളാ സംഘം പനമരം മണ്ഡലം പ്രസിഡന്റ് സുധ സുരേഷ്, ജിത്തുരാജ് സി. പി., സുനില്‍ അഗസ്റ്റിന്‍, എ.കെ.എസ്.ടി.യു. ജില്ല പ്രസിഡന്റ് വി. ആര്‍. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി ,സെക്രട്ടേറിയറ്റ് അംഗം ബെന്നി തോമസ് എന്നിവര്‍ സംസാരിച്ചു.





Leave a Reply