വ്യാജ വൈദ്യത്തിനെതിരെ യുക്തമായ സമീപനം സ്വീകരിക്കും എംഎല്‍എ സിദ്ധിഖ്
കല്‍പ്പറ്റ: വ്യാജവൈദ്യത്തിനെതിരെ യുക്തമായ സമീപനം സ്വീകരിക്കുമെന്നും ആയുര്‍വേദ സ്പാ എന്ന പേരില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും എംഎല്‍എ.കല്‍പ്പറ്റ മസറൈന്‍ ഹോട്ടലില്‍ നടത്തിയ 46 -ാംമത് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനത്തില്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ സിദ്ധീഖ്.ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ പ്രിയ ജില്‍സ് അധ്യക്ഷതയും സെക്രട്ടറി ഡോക്ടര്‍ രോഹിത് ഭഗീരധന്‍ റിപ്പോര്‍ട്ട് അവതരണവും നടത്തി.
ആയുര്‍വേദ ശാസ്ത്രത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണി ഉയര്‍ത്തുന്ന എല്ലാ പ്രവണതകളും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാതെ ആളുകളെ ചികിത്സിക്കുന്നത് ആരോഗ്യമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോക്ടര്‍ മുഹമ്മദ് റാസി, ഡോക്ടര്‍ ഷബീല്‍ ഇബ്രാഹിം, ഡോക്ടര്‍ മനോജ് കാളൂര്‍, ഡോക്ടര്‍ രാജേഷ് നീലമന, ഡോക്ടര്‍ രേഖ ആകാശ്, ഡോക്ടര്‍ വിഭ അരുണ്‍ മുതലായവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. പുതിയ പ്രസിഡന്റ് ആയി ഡോക്ടര്‍ രജീഷിനെയും സെക്രട്ടറി ആയി ഡോക്ടര്‍ സാജിത ഷറഫുദ്ധീനെയും തിരഞ്ഞെടുത്തു.





Leave a Reply