കാട്ടുപന്നിയെ വെടിവച്ച് കൊന്നു
പുല്‍പ്പള്ളി:സുരഭിക്കവലയിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആദ്യമായാണ് ശല്യക്കാരായ കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോ വെടിവെച്ച് കൊല്ലുന്നത്.ഗ്രാമപഞ്ചായത്തിന്റെ ഷൂട്ടര്‍പാനലിലെ അംഗമായ മാത്യു ഉണ്ണ്യാപ്പള്ളിയുടെ നേതൃത്വത്തിലാണ് ഇന്ന് പുലര്‍ച്ചെ സുരഭിക്കവലയിലെ ഉണ്ണ്യാപ്പള്ളി അനൂപിന്റേയും തെക്കനേത്ത് ജോര്‍ജിന്റേയും കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യംമൂലം കര്‍ഷകരുടെ കപ്പ, ചേന ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കാട്ടുപന്നിയുടെ ജഡം സംസ്‌കരിച്ചു.ഈ മേഖലയില്‍ ഇനിയും കാട്ടുപന്നികളുണ്ടെന്നും, കൂടുതല്‍ സംഘത്തെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply