ജല്‍ജീവന്‍ മിഷന്‍ പദ്ധതി അവലോകന യോഗം ചേര്‍ന്നു
മാനന്തവാടി:മാനന്തവാടി നിയോജക മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട, തവിഞ്ഞാല്‍, പനമരം, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലായി നടപ്പാക്കുന്ന 28 ഓളം പദ്ധതികള്‍ ചര്‍ച്ച ചെയ്തു. വിവിധ ജലസംഭരണികളുടെ നിര്‍മാണ പ്രവൃത്തികളും ജല വിതരണ ശൃംഖലയുടെ പൂര്‍ത്തീകരണ പ്രവര്‍ത്തികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ ബൂസ്റ്റര്‍ സ്റ്റേഷന്‍ സ്ഥാപിച്ച് ജലവിതരണം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ബാണാസുര ഡാമില്‍ നിര്‍മ്മിക്കുന്ന ഫ്‌ലോട്ടിങ് ഇന്‍ടേക്ക് സ്ട്രക്ച്ചറിന് ആവശ്യമായ എന്‍ഒസി, കെഎസ്ഇബിയില്‍ നിന്നും ലഭിക്കുന്നതിനുള്ള നടപടികള്‍ ജല അതോറിറ്റിയുടെ ഉന്നത തലത്തില്‍ സ്വീകരിക്കാനും തീരുമാനിച്ചു. പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ക്കും ഗാര്‍ഹിക കണക്ഷനുകള്‍ക്കും വേണ്ട അനുമതി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply