May 6, 2026

ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ; കൽപ്പറ്റ ബ്ലോക്ക് തല മത്സരങ്ങൾ അച്ചൂരിൽ നടന്നു.

0
img_20250505_213853
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്‌ബോൾ കാർണിവലിന്റെ കൽപ്പറ്റ ബ്ലോക്ക് തല മത്സരങ്ങൾ അച്ചൂർ ജി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്പോർട്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ. റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ ഡി.വൈ.എസ്.പി പി.എൽ ഷൈജു, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.വി ബാബു, പഞ്ചായത്ത് അംഗം മമ്മി, ഇൻസ്‌പെക്ടർമാരായ ബിജു ആന്റണി, അനിൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ പി.പി അഖിൽ, കെ.എം ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

 

കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില്‍ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉള്‍പ്പെടുത്തി ആകെ 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബത്തേരിയിലെയും കൽപ്പറ്റയിലെയും മത്സരങ്ങൾ പൂർത്തിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *