May 6, 2026

കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയാന്‍ തയ്യാറാവണം: രാഷ്ട്രീയ യുവജനതാദള്‍

0
iop
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും. നിലനില്‍പ്പ് തന്നെ വഴിമുട്ടിയതായി മാധ്യമങ്ങളോട് തുറന്നു പറയേണ്ടി വന്നു.ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണക്കാരായ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയം പരിഹരിക്കുന്നത് അടക്കമുള്ള വിഷയത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയതായിരുന്നു.കുടുംബം ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി പറയാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍ ആവശ്യപ്പെട്ടു.

വീട്ടിലെത്തി എല്ലാ സഹായവും പ്രശ്‌നപരിഹാരവും ഉറപ്പ് നല്‍കിയ പ്രിയങ്ക ഗാന്ധിയെ നിലവില്‍ കാണാന്‍ പോലും അവസരം കുടുംബത്തിന് നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

നാട്ടിലെ എല്ലാ വിഷയങ്ങളിലും ചാടിപ്പുറപ്പെട്ട് അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവും പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നവനാണ് താനെന്ന് പ്രസംഗിച്ചു നടക്കുന്ന കെപിസിസി പ്രസിഡണ്ടും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബം ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി പറയാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് ഡി.സി.സി ഓഫിസില്‍ നടന്ന യോഗത്തിനിടെ നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലന്നും.പണം കൊടുക്കാനുള്ളവര്‍ നിരന്തരം വീട്ടിലെത്തുകയാണ്, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.വീട്ടിലെത്തി കണ്ട നേതാക്കള്‍ ഇപ്പോള്‍ കൃത്യമായ ഒരു വിവരം ബന്ധപ്പെടുമ്പോള്‍ പറയുന്നില്ലെന്നും കഴിഞ്ഞദിവസം കുടുംബം തുറന്നു പറഞ്ഞിരുന്നു. ജീവിതം മുഴുവന്‍ കോണ്‍ഗ്രസിന് വേണ്ടി മാറ്റിവെച്ച എന്‍എം വിജയനോടും കുടുംബത്തോടും കൊടും ക്രൂരതയാണ് കോണ്‍ഗ്രസ്സ് കാണിക്കുന്നത്.

എന്‍എം വിജയനും മകനും ആത്മഹത്യ ചെയ്ത സമയത്ത് തന്നെവിഷയങ്ങളെല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിയ കുടുംബത്തെ കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ച് കൂടെ നിര്‍ത്തി ആരോപണ വിധേയരായ പ്രതിസ്ഥാനത്തുള്ള
ഡിസിസി പ്രസിഡണ്ട് അടക്കമുള്ള നേതാക്കളെയും എംഎല്‍എയെയും പാര്‍ട്ടി തലത്തില്‍ നടപടി എടുക്കാന്നതും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതുമായ സാഹചര്യം മറികടന്നു. തങ്ങളുടെ പ്രതിസന്ധിയും പ്രശ്‌നങ്ങളും മറികടന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും കുടുംബത്തെ ബലിയാടാക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നത് എന്നും രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *