June 18, 2026

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണം 

0
img_20250507_114206
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : വിജിലൻസ് അന്വേഷണത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന്. ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളിലേക്കുള്ള നിയമനത്തിൻ്റെ പേരിലുള്ള തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയത്. ഈ നിയമനതട്ടിപ്പിൻ്റെ ബലിയാടായിട്ടാണ് എൻ എം വിജയനും അദ്ദേഹത്തിൻ്റെ ഭിന്നശേഷിക്കാരനായ മകനും ജീവൻ നഷ്ടമായത്. ഇതിന് നേതൃത്വം കൊടുത്ത ഐ സി ബാലകൃഷ്ണൻ ജനപ്രതിനിധിയായി തുടരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. ഐ സി ബാലകൃഷ്ണൻ എം എൽ ക്കെതിരെ ഡി വൈ എഫ് ഐ ബത്തേരിയിൽ നടത്തിയ പ്രധിഷേധത്തിനു അഖിൽ ശശികുമാർ സ്വാഗതം പറഞ്ഞു നിതീഷ് സോമൻ അധ്യക്ഷത വഹിച്ചു. അനീഷ് കെ വി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .

പരിപാടിക്ക് ജിഷ്ണു നന്ദി പറഞ്ഞു.

സിബിൽ ബാബു, രഞ്ജിത്ത് ചീരാൽ, അഖിൽ എ വി കോളിയാടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *