June 18, 2026

സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

0
df
By ന്യൂസ് വയനാട് ബ്യൂറോ

സ്ത്രീകള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് കൃത്യമായ അവബോധം ജില്ലയില്‍ കുറവെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേനെ പരാതികള്‍ കുറവുള്ള ജില്ലയാണ് വയനാട് എന്നും പരാതികള്‍ കുറയുന്നത് സ്ത്രീകളിലെ അവബോധക്കുറവ് മൂലമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 22 പരാതികള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി.16 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, കൗണ്‍സിലര്‍മാരായ ഷിനു ജോര്‍ജ്, റിയ റോസ്, സാമൂഹ്യ നീതി വകുപ്പ് കൗണ്‍സിലര്‍ എം എം റീന എന്നിവരും പങ്കെടുത്തു.

വരുന്ന പരാതികളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ളതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കലഹങ്ങള്‍ കൂടുതലായും കൗമാരക്കാരായ കുട്ടികളെയാണ് ബാധിക്കുന്നത്. വയോധികരായ സ്ത്രീകളെ സംരക്ഷിക്കാത്തത് സംബന്ധിച്ച പരാതികളും ലഭിക്കുന്നുണ്ടെന്നും ആവശ്യമായ തുടര്‍നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും സതീദേവി അറിയിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *