July 28, 2026

കമ്പി കൊണ്ട് മുറിവെന്ന് തെറ്റിദ്ധാരണ; സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തി

0
zccz
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടർനാട്: അബദ്ധത്തിൽ വെടിയേറ്റ യുവാവ് ചികിത്സയിൽ തൊണ്ടർനാട് പുറവൻഞ്ചേരി ബിനു (32) വാണ് കക്ഷത്തിന് സമീപം വെടിയേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കമ്പി ദേഹത്ത് കൊണ്ട് മുറിവേറ്റതാണെന്ന് പറഞ്ഞാണ് ബിനു ചികിത്സ തേടിയത്. എന്നാൽ സ്‌കാനിംഗിൽ വെടിയുണ്ടയുടെ അംശങ്ങൾ കണ്ടെത്തിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് ബിനുവിന് വേടിയേറ്റത്.കൂട്ടുകാരനോടൊപ്പം വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയുതിർന്നതാണെന്നും, മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് പ്രസ്തുത തോക്കെന്നുമാണ് ബിനു പോലിസിന് നൽകിയ മൊഴി സംഭവത്തെ കുറിച്ച് തൊണ്ടർനാട് പോലീസ് ഇൻസ്പെക്ട‌ർ എസ് അഷ്റഫിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *