June 18, 2026

കുങ്ഫു ക്യാമ്പ് സംഘടിപ്പിച്ചു

0
joi
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:അഹാപെ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുങ്ഫു സമ്മര്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വ്യായാമം,സ്വയരക്ഷ, പ്രദര്‍ശനം, മത്സരം എന്നീ നിലകളില്‍ കുങ്ഫുവിനു കേരളത്തില്‍ പ്രചാരം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ട കൈപ്പാണി റെസിഡന്‍സി ഹാളില്‍
അഹാപെ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സി.കെ ഷംസുദ്ധീന്‍ അധ്യക്ഷനായി.താജുദ്ധീന്‍ ചെറൂപ്പ,യൂസഫ് ഹാജി,ഹംദുല്ല, ഇല്യാസ് ലക്ഷദീപ്, അന്‍ഷ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന് അകത്തും പുറത്തും കലാ-കായിക രംഗത്ത് മാതൃകാ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന അഹാപെ ഇന്റര്‍നാഷണല്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാറ്റുരക്കനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *