റെഡ് ക്രോസ് ദിനാചരണം നടത്തി
പുല്‍പ്പള്ളി: റെഡ്ക്രോസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക റെഡ്ക്രോസ് ദിനാചരണം പുല്‍പ്പള്ളിയില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ബേബി ടി.പോത്തന്‍ അധ്യക്ഷനായി. പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ പാലിയേറ്റീവ് സംഘടനകളെ ആദരിച്ചു. ലഹരിവിമുക്ത ജില്ലാതല കാമ്പയിനിന്റെ ഉദ്ഘാടനം എക്സൈസ് അസി. കമ്മീഷണര്‍ എ.ജെ. ഷാജി നിര്‍വഹിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തിലേക്കുള്ള റെഡ്ക്രോസിന്റെ സഹായം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി. മോഹന്‍ദാസ് ഏറ്റുവാങ്ങി.എം.എം. ഗണേഷ്, ടി.കെ. ബിനോയ്, കെ.ജി. മേരി, പി.ജി. ആകാശ്, എബി ബേബി, എം.ടി. ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.





Leave a Reply