വീടിന്റെ താക്കോല്‍ ദാനം നടത്തി
മാനന്തവാടി:ബലാമണിയമ്മക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാന കര്‍മ്മം സാമൂഹ്യ പ്രവര്‍ത്തകനായ എന്‍.കെ മന്മഥന്‍ നിര്‍വഹിച്ചു.തല ചായ്ക്കാനൊരിടം പദ്ധതിയില്‍ ദേശീയ സേവാഭാരതിയുടെയും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹായത്തോടെ തോണിച്ചാലിലിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
എടവക സേവാഭാരതി പ്രസിഡണ്ട് കെ ബാബു അധ്യക്ഷനായി.സേവാഭാരതി ജില്ലാ അധ്യക്ഷന്‍ കെ സത്യന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍ വിജയകൃഷ്ണന്‍ മംഗളപത്ര സമര്‍പ്പണം നടത്തി.വീടിന്റെ നിര്‍മ്മാണ ജോലി പൂര്‍ത്തിയാക്കിയ കെവൈ സന്തോഷിനെ പരിപാടിയില്‍ ആദരിച്ചു.
നിര്‍മ്മാണ സമിതി ചെയര്‍മാന്‍ ഇ കെ ഗോപി , എം രജീഷ്, കെ കെ പ്രസാദ്, പി സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന എട്ടു വീടുകളില്‍ ആദ്യ വീടിന്റെ താക്കോല്‍ദാന കര്‍മ്മമാണ് നടന്നത് സേവാഭാരതീയുടെയും ചിറ്റിലപ്പള്ളി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും കാര്യ കര്‍ത്താക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
2018ലെ പ്രളയത്തിലും 19ലെ കൊവിഡ് മഹാമാരിയിലും 2024 ലെ ചുരല്‍ മല ഉരുള്‍പൊട്ടല്‍ ദുരിതത്തിലും ഒട്ടെ റെ നിസ്വാര്‍ത്ഥ സേവനത്തില്‍ സേവാഭാരതി മുന്‍നിരയില്‍ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന സമിതിയെന്ന ഇടി വിദ്യാധരന്‍ സേവാ സന്ദേശം നല്‍കിക്കൊണ്ട് പറഞ്ഞു. സേവാഭാരതി എടവക യൂണിറ്റില്‍ നിത്യപ്രവര്‍ത്തനമെന്ന രീതിയില്‍ കിടപ്പ് രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സ ണ്ടറ്റേര്‍, അഡ്ജസ്റ്റ്മെന്റ് കട്ടില്‍ തുടങ്ങി ഒട്ടെ റെ ഉപകരണങ്ങള്‍ നല്‍കി വരുന്നുണ്ട്, കൂടാതെ മരണാനന്തര വീടുകളില്‍ ആവശ്യമായ ഉപകരണങ്ങള്‍, കിടപ്പു രോഗികള്‍ക്ക് ആവശ്യമായ പാലിയേറ്റീവ് പ്രവര്‍ത്തനം, ആംബുലന്‍സ് സൗകര്യം, ചിതാഗ്നി നിത്യോപയോഗ സാധന വിതരണം, എല്ലാ വിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എസ് ബി ജന സേവന കേന്ദ്രംതുടങ്ങിയവ നടപ്പാക്കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു,





Leave a Reply