September 13, 2026

വാടക വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

0
dg
By ന്യൂസ് വയനാട് ബ്യൂറോ

 

നൂല്‍പ്പുഴ: വാടക വീട്ടില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. ചുള്ളിയോട് സ്വദേശി മുഹമ്മദ് ഷിനാസ്(24)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും നൂല്‍പ്പുഴ പോലീസും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. 0.15 ഗ്രാം എം.ഡി.എം.എയും, 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ശശിധരന്‍ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *