June 18, 2026

ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

0
xcxz
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:വനിതാ ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ മടിത്തട്ട് സംഘടിപ്പിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മുട്ടി ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ആത്തിക്ക ഭായ് അദ്ധ്യക്ഷയായി. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന ശില തകര്‍ക്കാനും, തനിക്ക് ജന്‍മം നല്‍കിയ മാതാവിനെ പോലും നിഷ്‌കരുണം കൊല ചെയ്യാനും മടിക്കാത്ത ഈ ദുഷിച്ച കാലഘട്ടത്തില്‍
സാന്ത്വനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മുട്ടി ആവശ്യപ്പെട്ടു.

മത വിദ്വേഷം, വര്‍ഗ്ഗീയത തുടങ്ങിയ വിഭാഗീയത സൃഷ്ടിക്കുന്നതും, ശത്രുക്കളെ പോലെ പെരുമാറുകയും ചെയ്യുന്ന അക്രമകാരികളെ സമൂഹത്തില്‍ നിന്ന ഒറ്റപ്പെടുത്തണമെന്നും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മന്ത്രവുമായി സമൂഹത്തിന് സാന്ത്വനമേകാന്‍ സ്ത്രീ സമൂഹം മുന്നോട്ട് വരണമെന്നും ലഹരി വിമുക്ത സമൂഹത്തെ സൃഷ്ഠിക്കാന്‍ സ്ത്രീകള്‍ തയ്യാറാവണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു

വനിതാ ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍’മടിത്തട്ട് ‘ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദ കൊടുവേരി സ്വാഗതം പറഞ്ഞു ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മത് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്. കെ ബി നസീമ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എന്‍ നിസാര്‍ അഹമ്മത് ജില്ലാ സെക്രട്ടറി പി പി അയ്യൂബ് മണ്ഡലം നിരീക്ഷകന്‍ കെ ഹാരിസ് കെ കെ സി മൈമൂന സംസാരിച്ചു

സി പി മൊയ്തു ഹാജി പി സി ഇബ്രാഹിം ഹാജി മോയി ആറങ്ങാടന്‍ കൊച്ചി ഹമീദ് ഖമര്‍ ലൈല ആസ്യ മൊയ്തു അമ്മത് കൊടു വേരി പി കെ മൊയതു കെ കെ സി റഫീഖ് കെ സി അസീസ് അലുവ മമ്മൂട്ടി സക്കിന കുടുവ മോയി പാറക്ക റംല മുഹമ്മത് ” അസീസ് ടി ഇവി സിദ്ധീഖ് ഹാജറ പുളിഞ്ഞാല്‍ റംല മണ്ഡോളി സംബന്ധിച്ചു ശ്മീറ കൊല്ലൂര്‍ നന്ദി പറഞ്ഞു.ചൂരല്‍ മല മുണ്ടക്കൈ ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി സാന്ത്വനിപ്പിക്കാന്‍ തയ്യാറായ ടി അസീസ് ദമ്പതിമാരെ യോഗത്തില്‍ അനുമോദിച്ചു വനിതാ ലീഗിന്റെ മികച്ച വളണ്ടിയര്‍ ടീമിനുള്ള ഉപഹാരം വാരാമ്പറ്റ ശാഖാ വനിതാ ലീഗ് കമ്മറ്റിക്കും മികച്ച കുടും ബശ്രീക്കുള്ള ജില്ലാ തല അവാര്‍ഡ് കരസ്ഥമാക്കിയ പുലിക്കാട് ശാഖാ വനിതാലീഗ് കമ്മറ്റിക്കും സി മമ്മൂട്ടി സാഹിബ് ഉപഹാര സമര്‍പ്പണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *