August 19, 2026

ബത്തേരിയിൽ പ്ലസ് വൺ പ്രവേശന ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

0
IMG_20250513_210536
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശ ക്ലാസും ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. ഡിവിഷൻ കൗൺസിലർ ജംഷീർ അലി ഉദ്ഘാടനം നിർവഹിച്ചു.

 

ചടങ്ങിൽ പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിലെ പുതിയ കരിയർ മേഖലകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനിത പി.സി അവതരിപ്പിച്ചു.

 

പി.ടി.എ വൈസ് പ്രസിഡന്റ് വി എം സുധി അധ്യക്ഷത വഹിച്ച യോഗത്തിൽ കരിയർ ഗൈഡ് വിജി യു പി സ്വാഗതം ആശംസിച്ചു. എച്ച് ഐ ടി സി ബിനോജ്. സി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *