June 18, 2026

ബത്തേരി ഉപജില്ലാ അധ്യാപക പരിശീലനത്തിന് തുടക്കം; വിദ്യാഭ്യാസ ഗുണനിലവാരവും സാമൂഹ്യപ്രശ്‌നങ്ങളും മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍

0
14
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായുള്ള ഉപജില്ലാതല പരിശീലന പരിപാടിക്ക് തുടക്കം. ഹിന്ദി, മലയാളം, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ അധ്യാപകര്‍ക്കായുള്ള പരിശീലനം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കെ.എം. അധ്യക്ഷനായി.പരിശീലന പരിപാടിയില്‍ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പ്, പുതിയ പാഠ്യപദ്ധതിയായ പാഠപുസ്തക മെഡ്യൂളുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.

ഇതിനോടൊപ്പം ലഹരിവിമുക്തമായ ഒരു സമൂഹം രൂപീകരിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക്, കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യും.ബി.പി.സി. രാജന്‍ ടി. സ്വാഗതം ആശംസിച്ചു. എ.ഇ.ഒ. ഷിജിത് ബി.ജെ. നന്ദി പ്രകാശിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍ നാസര്‍ ആശംസാ പ്രസംഗം നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *