മനുഷ്യജീവന് പുല്ല് വില; ടൂറിസത്തിന്റെ പേരില്‍ നടക്കുന്നത് തോന്ന്യാസങ്ങള്‍: സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍
കല്‍പ്പറ്റ:വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ലൈസന്‍സില്ലാത്ത റിസോര്‍ട്ടുകള്‍ക്ക് സുഗമമായ നടത്തിപ്പിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കലാണ് ഡി.ടി.പി.സി യുടെയും ജില്ലാ ഭരണകൂടത്തിന്റെയും ജോലിയെന്ന് സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ആരോപിച്ചു. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നും, ഇനിയെങ്കിലും എല്ലാ നിയമവിരുദ്ധ റിസോര്‍ട്ടുകളും അടച്ചു പൂട്ടണമെന്നും സി.പി.ഐ.(എം.എല്‍) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്‍, സി.ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയമവിരുദ്ധമായി വയനാട്ടില്‍ പരിസ്ഥിതി ലോലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസോര്‍ട്ടുകളും ക്വാറികളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ 127 സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാതെ മനുഷ്യക്കുരുതിക്ക് സാഹചര്യമൊരുക്കിയിരിക്കുകയാണ് ഭരണകൂടം. ഭരണപ്രതിപക്ഷങ്ങള്‍ ഒത്ത് ചേര്‍ന്ന് കൊണ്ട് വീഡിയൊ ഷൂട്ട് ചെയ്ത് മാത്രം വികസിപ്പിക്കേണ്ടുന്ന ഒരു കാര്യമല്ല ഇവിടുത്തെ ടൂറിസം.





Leave a Reply