June 19, 2026

വാളാട് പി എച്ച്‌സി 108 ആമ്പുലന്‍സ് സര്‍വീസ് ആരംഭിക്കണം സിപിഐ

0
nv
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:വാളാട് കേന്ദ്രികരിച്ച് 108 ആമ്പുലന്‍സ് സര്‍വീസ് അനുവദിക്കണമെന്ന് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാളാട്, യവനാര്‍കുളം, കുളത്താട, പുതുശ്ശേരി, പേരിയ തൊണ്ടര്‍നാട് പ്രദേശങ്ങളിലെ സാധാരണക്കാരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടയാല്‍ എളുപ്പത്തില്‍ ചികില്‍സ ലഭിക്കാന്‍ ഈ സര്‍വീസ് സഹായിക്കും.ഇത് സംബന്ധിച്ച് മന്ത്രിക്കും അധികാരികള്‍ക്കും നിവേദനം നല്‍കാനും തിരുമാനിച്ചു യോഗത്തില്‍ ശശി കുളത്താട അധ്യക്ഷനായി.പി നാണു, അഖില്‍ വാളാട് തുടങ്ങിയര്‍ സംസാരിച്ചു.

 

20 കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടിയില്‍ നിന്നും വേണം അമ്പുലന്‍സ് എത്താന്‍ വാളാട് പി.എച്ച് സി കേന്ദ്രികരിച്ച് 108 അമ്പുംലന്‍സ് ആരംഭിച്ചാല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെയും തൊണ്ടര്‍നാട് പഞ്ചായത്തിലെയും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *