വികസന മുരടിപ്പിനും, അഴിമതിക്കുമെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും മുസ്ലിം ലീഗ്
മാനന്തവാടി:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷ നിലപാടിനുമേതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുകയാണെന്നു മുസ്ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത് ജനറല്‍ സെക്രട്ടറി മോയി ആറങ്ങാടന്‍,മണ്ഡലം സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,പഞ്ചായത്തു ഭാരവാഹികളായ കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു തുടങ്ങിയവര്‍ സംബന്ധിച്ചു.നാളെരാവിലെ പത്തു മണിക്ക് ഒരു ദിവസത്തെ വാഹന പ്രചാരണ ജാഥ കണ്ടത്തുവയലില്‍ നിന്നും ആരംഭിച്ചു തരുവണയില്‍ സമാപിക്കും.
നിരവതി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ഇടത് പക്ഷ മുന്നണി അധികാരത്തില്‍ വന്നതെന്നും,അതെല്ലാം പൊള്ളെയായിരിക്കുകയാണെന്നും,ഇതിനെതിരെ ഈ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply