ജി സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രം: സണ്ണി ജോസഫ് എം എല്‍ എ
കല്‍പ്പറ്റ: തപാല്‍വോട്ട് തിരുത്തിയെന്ന് ജി സുധാകരന്‍ പറഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, സി പി എമ്മിന്റെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും, ആലപ്പുഴയില്‍ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭംഗി സ്വന്തം വോട്ട് സ്വന്തം നിലയില്‍ ചെയ്യുമ്പോഴാണ്. സി പി എം ആള്‍മാറാട്ടത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് പലപ്പോഴായി തെളിഞ്ഞതാണ്. രാജ്യത്തിന്റെ, കേരളത്തിന്റെ ജനാധിപത്യപ്രകൃയ്യക്ക് വലിയ കളങ്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരന്റെ ഈ വെളിപ്പെടുത്തലിലൂടെ തെരഞ്ഞെടുപ്പിലെ ക്രമക്കേട് മറ നീക്കി പുറത്തുവന്നിരിക്കുകയാണെന്നും, സര്‍ക്കാരും, തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരം ക്രമക്കേടുകള്‍ വ്യാപകമാണെന്നും ഈ വിഷയത്തില്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് നിരവധി സമര നിയമപോരാട്ടങ്ങള്‍ നടത്തിയതാണെന്നും, അതിനെല്ലാം ബലം നല്‍കുന്നതാണ് വൈകിയാണെങ്കിലും ജി സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ടെന്ന് തുടര്‍ന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ രാഷ്ട്രീയ ചുമതലയെ കാണുന്നുവെന്നും വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും, യു ഡി എഫും ഉജ്വലവിജയനം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡണ്ടായ ശേഷം ആദ്യമായി ജില്ലയിലെത്തിയ സണ്ണി ജോസഫ് എം എല്‍ എയ്ക്ക് ആവേശോജ്വല സ്വീകരമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. കാര്‍ഷിക ജില്ലയായ വയനാടിന്റെ കര്‍ഷകരുടെ പ്രതീകമായി ഏലം കൊണ്ടുള്ള ഹാരമണിയിച്ചാണ് ഡി സി സിയില്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു., ടി സിദ്ധീഖ് എംഎല്‍എ, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍.എ, പി.കെ ജയലക്ഷ്മി, കെ.എല്‍.പൗലോസ്, പി.പി ആലി, ടി.ജെ. ഐസക്ക്, കെ വി പോക്കര്‍ ഹാജി, ഒവി അപ്പച്ചന്‍, എന്‍. കെ. വര്‍ഗീസ്, എം,എ. ജോസഫ്, കെ ഇ വിനയന്‍, വി എ മജീദ് എം. വേണുഗോപാല്‍, ഡി പി. രാജശേഖരന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എം.ജി. ബിജു, ബിനു തോമസ് എന്‍.സി കൃഷ്ണകുമാര്‍, മോയിന്‍ കടവന്‍ പി.കെ.അബ്ദുറഹിമാന്‍, പി.ഡി. സജി, എക്കണ്ടി മൊയ്തുട്ടി, പി. വി. ജോര്‍ജ്, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എന്‍.യു. ഉലഹന്നാന്‍, എച്ച്. ബി. പ്രദീപന്‍ മാസ്റ്റര്‍, എടക്കല്‍ മോഹനന്‍, കമ്മന മോഹനന്‍, സി.ജയപ്രസാദ്, അഡ്വ. രാജേഷ് കുമാര്‍, ഒ. ആര്‍ രഘു, ബീന ജോസ്, ജി.വിജയമ്മ ടീച്ചര്‍, ചിന്നമ്മ ജോസ്, സില്‍വി തോമസ്, ശോഭന കുമാരി, പോള്‍ക്കല്‍ കൂവക്കല്‍, എ എം നിഷാന്ത്, ജില്‍സണ്‍ തൂക്കുംകര, ജിനി തോമസ്, അമല്‍ ജോയ്, ഇ. എ.ശങ്കരന്‍, അബ്രഹാം ഇവി , ശശി വാളാട് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply