വയനാടന്‍ ടൂറിസം അനധികൃത ടൂറിസത്തിന് ഓശാന പാടുന്നുവോ
ടൂറിസം മേഖലയില്‍ സുരക്ഷ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ കൂടിവരികയാണ്.
റിസോര്‍ട്ടുകള്‍,ടൂറിസം എന്നിവ അനധികൃതമാവുന്നതിന്റെ പരിണിത ഫലമാണിത്.കഴിഞ്ഞ ദിവസം മരിച്ച നിഷ്മയെന്ന യുവതി കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.2024 ജനുവരി മാസത്തില്‍ കുറ്റ്യാടി സ്വദേശിനി ഷഹാന മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിനുള്ളില്‍ താമസിച്ചിരുന്നപ്പോഴാണ് കാട്ടുകൊമ്പന്‍ ആ കുഞ്ഞിന്റെ ജീവനെടുത്തത്.ടെന്റിന്റെ കാലപ്പഴക്കമോ, സുരക്ഷയോ പരിശോധിക്കാതെ വിനോദസഞ്ചാരികളെ ഇത്തരം സംവിധാനത്തില്‍ താമസിപ്പിക്കാനാവശ്യമുള്ള സൗകര്യം ചെയ്യുന്നത് അതീവ ഗുരുതരമായ പാളിച്ചയാണ്ഇതുപോലോ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്കു സംഭവിക്കുന്ന ജീവഹാനി വയനാട്ടിലെ ടൂറിസം മേഖലയെ അതി ഭീകരമായി തന്നെ ബാധിക്കും.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തനു ശേഷം കരകയറാന്‍ ശ്രമിക്കുന്ന വായനാടന്‍ ടൂറിസത്തെ കാര്‍ന്നു തിന്നുന്ന റിസോര്‍ട്ട് മാഫിയ മനുഷ്യ ജീവന് വിലയിടുമ്പോള്‍ തകരുന്നത് വയനാടിന്‍ പുതിയ വാതായനങ്ങളാണ്.2023ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദമില്ലാതെ തന്നെ ഇത്തരം സംവിധാനങ്ങള്‍ നടത്താം എന്നുള്ള തീരുമാനമുള്‍പ്പെടെ ഗൗരവമായി പരിശോധിക്കേണ്ട സമയം അധിക്രമിച്ചിരുക്കുന്നു.ഇങ്ങനെയുള്ള മരണങ്ങള്‍ വയനാട്ടിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുകയാണ്. സുരക്ഷ ആവശ്യമായിട്ടുള്ള ടൂറിസം മേഖലയില്‍ സുരക്ഷ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഏറെ വേദനയുണ്ടാക്കുന്നുണ്ട്.





Leave a Reply