ലോമാസ്റ്റ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ നടത്തി
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ ഇല്ലിക്കാമുറികവല, വെണ്ണിയോട് ജൈനക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ ടി. സിദ്ധിഖ് എം.എല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് നിര്‍വ്വഹിച്ചു. ഇല്ലിക്കാമുറി കവലയില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസും വെണ്ണിയോട് വി.എന്‍ ദിവിജരാജന്‍ മാസ്റ്ററും അധ്യക്ഷനായി.
സി സി തങ്കച്ചന്‍, സുരേഷ് ബാബുവാളല്‍, മാണി ഫ്രാന്‍സിസ്, കെ.ടി ജയിംസ്, ജോസ്പീയൂസ്, ജോസ് ഇ എഫ് , ജോസ് മേട്ടയില്‍ ,ഇ.എഫ് ബാബു, പി.എ ജീവേന്ദ്രകുമാര്‍, വി.ജെ പ്രകാശന്‍, വിജയാനന്ദ്, വി ഡി സാബു,വി ബി വിജയകുമാര്‍, വി ഡി രാജു ,വി സി കിഷോര്‍, പ്രജീഷ് ജയിന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.





Leave a Reply