സർക്കാരിൻറെ നാലാം വാർഷികം യു.ഡി.ഫിന്. കരിദിനം
പിണറായിയുടെ രണ്ടാം വരവ് കേരളത്തിന് ദുരന്തം സംഭാവന ചെയ്ത വർഷങ്ങളാണ്. എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ശരിക്കും അറംപറ്റിയപോലെയായി. എല്ലാം ശരിയാക്കിയ പിണറായിയുടെ രണ്ടാം ഭരണത്തിലെ നാലാം വർഷം മെയ് 20-ന് 200 കോടി രൂപാ ചിലവിൽ കൊട്ടിഘോഷങ്ങളോടെ അവസാനിക്കുകയാണ്. ഭരണ സിരാകേന്ദ്രത്തിൽ തന്നെ അത്താഴ പട്ടിണിക്കാരായ ആശാ വർക്കർമാരുടെ 100 ദിവസം പിന്നിട്ട പട്ടിണി സമരം നടത്തിയതിനെ കണ്ടില്ലെന്ന് നടിച്ചു നടത്തുന്ന ആഘോഷങ്ങൾ പാവപ്പെട്ടവന്‍റെ വിയർപ്പിന്‍റെ കൂലിയാണ് നിങ്ങൾ ധൂർത്തടിക്കുന്നതെന്ന് ഓർമ്മ വേണമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനു ലഭിച്ച ദുരിതാശ്വാസ ഫണ്ടെടുത്തു കിറ്റ് വിതരണം നടത്തി ലഭിച്ച വോട്ടുകളാണ് രണ്ടാമതും പിണറായിയെ ഭരണത്തിലേറ്റിയത്. തുടർ ഭരണത്തിൽ കൊള്ളയും, കെടുകാര്യസ്ഥതയും മാത്രമായിരുന്നു മുൻപന്തിയിൽ. വീട്ടുനികുതി വർദ്ധന, കറണ്ട് ചാർജ് വർദ്ധന, പെട്രോളിയം വില വർദ്ധന, ഭൂനികുതി വർദ്ധന, റെജിസ്ട്രേഷൻ ഫീ വർദ്ധന തുടങ്ങിയ നാനാവിധത്തിലുള്ള നികുതി വർദ്ധനയും, ഭക്ഷ്യധാന്യ വിലക്കയറ്റം, പച്ചക്കറി വിലവർദ്ധനവ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നുവേണ്ട എല്ലാവിധത്തിലും സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതമവസാനിപ്പിക്കുമെന്ന് ഉറപ്പു പറഞ്ഞ സർക്കാർ നികുതി ഭാരത്തിലൂടെയും, വിലക്കയറ്റത്തിലൂടെയും ജനങ്ങളെ വീർപ്പുമുട്ടിച്ചു.
സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി പണമില്ലെന്ന് പറയുന്ന പിണറായി സർക്കാർ നാലാം വാർഷികത്തിന് ചിലവഴിക്കുന്നത് 200 കൊടിയിൽപ്പരം രൂപായാണ്. സംസ്ഥാനത്തിന്‍റെ പൊതുകടം 6 ലക്ഷം കൊടിയിലെത്തിച്ച പിണറായിക്ക് കേന്ദ്രം കൊടുക്കുന്ന പണവും, സംസ്ഥാനത്തെ നാനാവിധത്തിലുള്ള നികുതി വരവും കൊള്ളയടിച്ചും ധൂർത്തടിച്ചും തീർക്കുകയാണ്. കരാറുകാർക്ക് കുടിശ്ശിക, പെൻഷൻകാർക്ക് കുടിശ്ശിക, വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക, ശംബള കുടിശ്ശിക എന്നുവേണ്ട എല്ലാം കുടിശ്ശിക തന്നെ. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളെയും കൊള്ളയടിച്ചു സ്വന്തം കീശ വീർപ്പിക്കുന്ന ഇടതു സർക്കാരിന്‍റെ നാലാം വാർഷികം കരിദിനമായി പ്രതിക്ഷേധിക്കുവാനാണ് കേരളത്തിലെ യു .ഡി.എഫ്. മുന്നണി തീരുമാനിച്ചിട്ടുള്ളത്. ഈ വരുന്ന 20 ആം തീയ്യതി എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിംകൊടി പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുന്നതാണ്. ആയതിന്‍റെ ഭാഗമായി വയനാട് ജില്ലയിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിംകൊടി പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുന്നതാണ്.





Leave a Reply