ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
മേപ്പാടി: മേപ്പാചി ഡോ.മൂപ്പന്‍സ് അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ. മൂപ്പന്‍സ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങ് ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിംഗ് പ്രൊഫസറും മണിപ്പാല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ മുന്‍ ഡീനുമായ ഡോ.ആനിസ് ജോര്‍ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2020 അദ്ധ്യായന വര്‍ഷത്തില്‍ അഡ്മിഷന്‍ നേടിയ 56 വിദ്യാര്‍ത്ഥികളും ഉന്നത വിജയം കാഴ്ച്ച വെച്ചത് മറ്റൊരു നാഴികക്കല്ലാണ്.
ചടങ്ങില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ പി കാമത്, ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ലിഡാ ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.രാമുദേവി, ഡോ മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ലാല്‍ പ്രശാന്ത് എം.എല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍, പിടിഎ പ്രസിഡന്റ് ഷീലമ്മ എന്നിവരും കൂടാതെ അധ്യാപകരും, മറ്റ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
തുടര്‍ച്ചയായ വിജയങ്ങളിലൂടെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഡോ. മൂപ്പന്‍സ് നഴ്സിംഗ് കോളേജിന് ഇതിനോടകം സാധിച്ചു. മികച്ച അക്കാദമിക് നിലവാരവും പ്രായോഗിക പരിശീലനവും മികച്ച അധ്യാപകരുടെ പിന്തുണയും വിദ്യാര്‍ത്ഥികളെ മികച്ച വിജയം നേടാന്‍ പ്രാപ്തമാക്കി.





Leave a Reply