July 27, 2026

സീനിയര്‍ ചേംബര്‍ സ്ഥാനാരോഹണം നടത്തി

0
kl;
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (എസ് സി ഐ) കല്‍പ്പറ്റ ഗ്രീന്‍ ലീജിയന്‍ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് അഡ്വ.ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് സി ഐ ദേശീയ പ്രസിഡന്റ് ജയേഷാ എം ആര്‍ മുഖ്യാതിഥിയായി. നിയുക്ത പ്രസിഡന്റ് കെ പി സെയ്തലവിക്ക് ദേശീയ പ്രസിഡന്റ് നേതൃസ്ഥാനം ആചാരമനുസരിച്ചു കൈമാറി.ചടങ്ങില്‍ പാവപ്പെട്ടവര്‍ക്കുള്ള ചികിത്സ സഹായം, തയ്യല്‍മെഷീന്‍ എന്നിവ വിതരണം ചെയ്തു.

ചേംബര്‍ ദേശീയ മാനേജ്മന്റ് ട്രൈനെര്‍ ഡോ. ശിവകുമാര്‍, സീനിയോറൈറ്റ് ദേശീയ ചെയര്‍പേഴ്‌സണ്‍ അക്ഷത ആര്‍, കല്‍പ്പറ്റ സീനിയോറൈറ്റ് പ്രസിഡന്റ് രശ്മി സുനില്‍, സെക്രട്ടറി റോഷ്നി രാമചന്ദ്രന്‍, ദേശീയ ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ പി ജെ ജോസ്‌കുട്ടി, സന്തോഷ് പട്ടേല്‍, പ്രൊ കോഓര്‍ഡിനേറ്റര്‍ ഡോ. നൗഷാദ് പള്ളിയാല്‍, നിയുക്ത സെക്രട്ടറി എ കെ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സോമസുന്ദരന്‍, ട്രഷറര്‍ പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു. 24 ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്തിനുള്ള ഉപഹാരം സിദ്ദിഖ് എംഎല്‍എ സമ്മാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *