വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പെര്‍മിറ്റ് പുന:സ്ഥാപിച്ചു
ചുണ്ടേല്‍: വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓട്ടോ പെര്‍മിറ്റ് വിതരണം പൂര്‍ത്തീകരിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ വൈത്തിരി പഞ്ചായത്തുമായി സഹകരിച്ചാണ് പത്ത് വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന ഓട്ടോ പെര്‍മിറ്റ് പുതുക്കല്‍ സാധ്യമാക്കിയത്. ഇതിനു മുന്‍കൈയെടുത്ത വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷിനെയും, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെയും സംയുക്ത ട്രേഡ് യൂണിയന്‍ പ്രത്യേകം അഭിനന്ദിച്ചു . ജെയിംസ് എം.ജെ, ഗഫൂര്‍ സി.പി, ഷാജി പോള്‍, ഓജസ് ദേവസി, സലിം, രാജേഷ് പി.ജെ, മജീദ്, രജീഷ്, അര്‍ജുന്‍ പ്രസംഗിച്ചു.





Leave a Reply