May 6, 2026

ഗവ. സ്‌കൂളുകളില്‍ ഒന്നാം സ്ഥാനവുമായി ബത്തേരി സര്‍വജന സ്‌കൂള്‍

0
GSD
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു.ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ 126 വിദ്യാര്‍ത്ഥികളില്‍ 113 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ഇത് 89.68 ശതമാനം വിജയമാണ്. ഇതിനുപുറമെ, 11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയപ്പോള്‍, 9 വിദ്യാര്‍ത്ഥികള്‍ 5 വിഷയങ്ങളില്‍ എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി.

സ്‌കൂളിന്റെ ഈ ഉജ്ജ്വല വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. വിജയാഘോഷ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീജന്‍ ടി.കെ, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു സി, മദര്‍ പി.ടി.എ പ്രസിഡന്റ് റജീന സിറാജ്, പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍, അധ്യാപകരായ സുജിത് കുമാര്‍ ജി, തോമസ് വി.വി, അനിത പി.സി, അനില്‍കുമാര്‍ എന്‍, സുനിത ഇല്ലത്ത്, സ്വപ്ന മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *