May 6, 2026

ഇസ്രയേല്‍ – അമേരിക്കന്‍ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണം: റസാഖ് പാലേരി

0
hjjjjjjj
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഇസ്രയേല്‍ – അമേരിക്കന്‍ അന്താരാഷ്ട്ര ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സഹോദരിക്കുള്ള പദയാത്രയ്ക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ തനിമ അധ്യക്ഷനായി.

വയനാട്ടിലേക്കുള്ള പ്രധാന വഴിയായ താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന ജില്ലകളിലൊന്നാണ് വയനാട്. എന്നാല്‍ അവിടേക്കുള്ള പ്രധാന വഴിയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്ന അവസ്ഥയാണുള്ളത്. ഒരു വാഹനം തകരാറിലായാല്‍ റോഡ് പൂര്‍ണമായും ബ്ലോക്കാകും. മാത്രമല്ല ചുരത്തില്‍ കുരുങ്ങുന്നവര്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളോ വെള്ളമോ മറ്റോ ലഭിക്കാനുള്ള സംവിധാനമോ ഇല്ല. മെഡിക്കല്‍കോളേജിലേക്കും മറ്റുമുള്ള രോഗികളെ കൊണ്ടുപോകാന്‍ പോലും ബദല്‍ സംവിധാനമില്ല. അതിനാല്‍ ചുരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് വെല്‍ഫയെര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

പദയാത്രക്ക് വഴിയില്‍ ഉടനീളം വ്യത്യസ്ത ജനവിഭാഗങ്ങള്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. കല്‍പ്പറ്റ ടൗണില്‍ നടന്ന പൊതുസമ്മേളനത്തില്‍വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പദയാത്ര നായകന്‍ റസാഖ് പാലേരിക്ക് വിവിധ സാമൂഹിക പ്രവര്‍ത്തകര്‍, വ്യത്യസ്ത സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *