June 19, 2026

സര്‍ക്കാറിനെതിരെ പ്രക്ഷോഭം തുടരും: അഡ്വ.എം.റഹമത്തുള്ള

0
I¸ä
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ യു ഡി ടി എഫ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ് സംസ്ഥാന ജനറല്‍ കണ്‍വീനറും എസ് ടിയു സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എം.റഹമത്തുള്ള.എസ് ടിയു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടേയും ഫെഡറേഷനുകളുടെ ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരു ടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷനായി.

ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. കുഞ്ഞു മുഹമ്മദ് , ടി.ഹംസ, പാറക്ക മമ്മൂട്ടി , സി.മുഹമ്മദ് ഇസ്മായില്‍, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ്, എം.അലി, കെ.അബ്ദുറഹിമാന്‍ , ഇ.അബ്ദുറഹിമാന്‍ , എ.കെ.റഫീഖ്, പാറക്കല്‍ മുഹമ്മദ്, നാസര്‍ പട്ടത്ത്, അലവി വടക്കേതില്‍; റജീഷലി; ടി.യൂസഫ്; മുനവ്വര്‍ അഞ്ചുകുന്ന്; കെ.ടി. യൂസഫ്;റംല ഹംസ, റഹമത്ത് ഗഫൂര്‍, ടി. ഖാലീദ്, നസീര്‍ വെള്ളമുണ്ട,അബ്ദുള്ള സി.എം, അസീസ് കൊരുവില്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *