May 6, 2026

കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കണം പ്രൊഫ.കെ.പാപ്പൂട്ടി

0
കുട്ടികള്‍ ചോദ്യങ്ങള്‍  ചോദിക്കണം  പ്രൊഫ.കെ.പാപ്പൂട്ടി
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ശീലിച്ചാലേ അവരില്‍ ശാസ്ത്രബോധം വളരുകയുള്ളു എന്ന് പ്രശസ്ത ശാസ്ത്ര പ്രചാരകനും ജനകീയ ശാസ്ത്രപ്രവര്‍ത്തകനുമായ പ്രൊഫ കെ പാപ്പൂട്ടി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. സ്റ്റെര്‍ക്ക് വിജ്ഞാന കൗതുകം പരിപാടിയുടെ സീസണ്‍ 1 പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ച് സംഘടിപ്പിച്ച മികവുത്സവം 2025 ല്‍ കുട്ടികളോട് സംവദിച്ച് സംസാരിക്കകയായിരുന്നു അദ്ദേഹം.കുട്ടികള്‍ എല്ലാവരും ചേര്‍ന്നു് ‘ഒത്തു പിടിച്ചോളിന്‍, നമ്മള്‍ ഒന്നായി നിന്നോളിന്‍ ‘ എന്ന സംഗീതശില്പവും അവതരിപ്പിച്ചു’സ്റ്റെര്‍ക്ക് ഉപദേശക സമിതി ചെയര്‍മാന്‍, കെ. സുധാകര്‍ ,റിട്ട. പ്രൊഫ.ഐ.ഐ.ടി (ബോംബെ ) പാപ്പൂട്ടി മാഷിന് ഉപഹാരം നല്‍കി ആദരിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരന്തര ആകശ നിരീക്ഷണത്തിലൂടെ മനുഷ്യന്‍ രൂപപ്പെടുത്തിയതാണ് കലണ്ടര്‍. ഇത് മഹത്തായ ഒരു കണ്ടുപിടുത്തം ആയിരുന്നു. ഇന്ന് അത് ഫലഭാഗ പ്രവചനത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടേ? അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ എല്ലാം കുട്ടികള്‍ ചോദ്യം ചെയ്യണം. ശാസ്ത്ര ബോധം വളരുവാനുള്ള വഴി അതാണ് എന്ന് പാപ്പൂട്ടി മാഷ് കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
ജലകൗതുകങ്ങള്‍, ഗണിത കൗതുകങ്ങള്‍, ഇലക്ട്രോണിക്‌സ് വിസ്മയങ്ങള്‍, രസതന്ത്രകൗതുകങ്ങള്‍, ജന്തു കൗതുകങ്ങള്‍, പ്രകാശ കൗതുകങ്ങള്‍, മണ്ണു കൗതുകങ്ങള്‍, ആകാശ കൗതുകങ്ങള്‍, പ്രോജക്ട് കൗതുകങ്ങള്‍, ബാല ശാസ്ത്ര കോണ്‍ഗ്രസ് എന്നീ 10 എപ്പിസോഡുകളാണ് പൂര്‍ത്തീകരിച്ചത്
കുട്ടികള്‍ക്ക് ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ പരീക്ഷണങ്ങള്‍. ചെയ്യ്തു പഠിക്കുന്നതിനുള്ള അവസരമാണ് നല്കിയത്. മികവുത്സവത്തില്‍ ഈ എപ്പിസോഡുകളുടെ അവതരണം കുട്ടികള്‍ നടത്തി.
”വയനാട്ടിലെ ഹരിത ഭവനങ്ങള്‍ ഒരു പഠനം” എന്ന വിഷയത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 വീടുകളില്‍ നിന്നും കുട്ടികള്‍ ശേഖരിച്ച പഠനവിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം കുട്ടികള്‍ അവതരിപ്പിച്ചു. സോളാര്‍ വൈദ്യുതി , ഇലക്ട്രിക് വാഹനങ്ങള്‍ ഇവയുടെ ഉപയോഗം പത്തു ശതമാനത്തില്‍ താഴെ മാത്രം. ചൂടാറാപ്പെട്ടി, ബയോ ബിന്‍, ജൈവ മാലിന്യ സംസ്‌ക്കരണ പ്‌ളാന്റുകള്‍ തുടങ്ങിയ ഹരിത ഉപകരണങ്ങളുടെ ഉപയോഗവും വളരെ കുറവാണ്. ഹരിത ഭവന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുവാന്‍ സംഘടിത ശ്രമം ഉണ്ടാകണമെന്നു് പീനം നിര്‍ദ്ദേശിക്കുന്നു.പഠനറിപ്പോര്‍ട്ട് മുതിര്‍ന്ന അധ്യാപിക മാഗി ടീച്ചര്‍ സ്റ്റെര്‍ക്ക് ചെയര്‍മാന്‍ പ്രൊഫ.കെ ബാലഗോപാലന് നല്കി പ്രകാശനം ചെയ്തു.വിജ്ഞാന കൗതുകം എപ്പിസോഡുകളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ച കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി . മികച്ച വിദ്യാര്‍ത്ഥികളായി കണ്ടെത്തിയ വിദ്യാര്‍ത്ഥികളായ അക്ഷര സി.എം., അനുനന്ദ് പി.വി, മിഷാല്‍ വി.എം, ആന്‍ റേച്ചല്‍ ,തപന്‍ ദീപ്, റയാന്‍ റാസ യു.കെ., സിനിഗ്ദ്ധ പി.എസ്, ആദി ലക്ഷമി.പി എന്നിവര്‍ക്ക് ടെലസ്‌കോപ്പുകള്‍ സമ്മാനമായി കൊടുത്തു.പ്രൊഫ.കെ.ബാലഗോപാലന്‍, സ്റ്റെര്‍ക്ക് ചെയര്‍മാന്‍ ,പി.ആര്‍ മധുസൂദനന്‍ (വൈസ് ചെയര്‍മാന്‍) എം.എം.ടോമി ( സി.ഇ.ഒ.) ഒ കെ.പീറ്റര്‍ എ.ജെ.ജോസ്, പി.കെ.രാജപ്പന്‍ തുടങ്ങിയവര്‍ നേതൃത്യം നല്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *