May 25, 2026

മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും

0
Xzxczxc
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ മാനന്തവാടി എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്ര സമീപത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം നാളെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.രാവിലെ 11 ന് നടക്കുന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍
അദ്ധ്യക്ഷത വഹിക്കും.

ഖാദി വസ്ത്രങ്ങള്‍ക്കും ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
‘ഖാദി പഴയ ഖാദിയല്ലെന്ന’ സന്ദേശം ജനങ്ങളിലെത്തിച്ച് പുതുതലമുറയ്ക്ക് അഭികാമ്യമായ വസ്ത്രങ്ങളുടെ വലിയൊരു ശേഖരവുമായാണ് ഷോറും തുടങ്ങുന്നത്.
ആദ്യവില്‍പ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി കെ രത്‌നവല്ലി നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥി ആവും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ഖാദി ബോര്‍ഡ് മെമ്പര്‍ കെ കെ ശിവരാമന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുധാകരന്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ ടി ബൈജു, ഉദ്യോഗസ്ഥര്‍, രാഷ്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news