ലീഗ് നേതാക്കള്‍ക്കെതിരായ പോലീസ് കേസ് കോടതി വെറുതെവിട്ടു
കല്‍പ്പറ്റ: ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളായ കെ.സി. കുഞ്ഞബ്ദുല്ല ഹാജി, മായന്‍ ഹാജി, പി.കെ.അമീന്‍ എന്നിവര്‍ക്കെതിരെ കല്‍പ്പറ്റ ട്രാഫിക് യൂണിറ്റ് സി.പി.ഒ ദിലീപ് ദാസ് ബോധിപ്പിച്ച ക്രിമിനല്‍ കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അനൂപ്.എ.ബി ഇവരെ വെറുതെ വിട്ടു.കുറ്റാരോപണം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്ന് പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു.14.12.2014 തീയ്യതി ട്രാഫിക് ഡ്യൂട്ടിക്കിടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്ന കള്ള ആരോപണം ഉന്നയിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികള്‍ക്ക് വേണ്ടി കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം സി എം ജമാല്‍ ഹാജരായി.ഐ.പി.സി 332, 353, 279, 283, 34 വകുപ്പുകളും പോലീസ് ആക്ട് 120(B) 117(E) വകുപ്പുകളും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179 വകുപ്പുകളും ചേര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.





Leave a Reply