യു.എഫ്.പി.എ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി
ബത്തേരി: യുനൈറ്റഡ് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യു.എഫ്.പി.എ അഖിലേന്ത്യ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ് അധ്യക്ഷനായി. മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍, സിബി തോമസ്, യു.സി.ഹുസൈന്‍, പി.എല്‍.വിപിന്‍, ജോബിന്‍, മോഹനന്‍ വാകേരി എന്നിവര്‍ പ്രസംഗിച്ചു.
200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.





Leave a Reply