June 17, 2026

എല്ലാവരും എഴുതുന്നു വായിക്കുന്നു പദ്ധതിക്ക് തുടക്കമായി

0
site-psd-21
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: സെന്റ് മേരീസ് യു.പി. സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം ആഘോഷിച്ചു. വിദ്യാലയത്തിലെ നവീന പദ്ധതിയായ ‘എല്ലാവരും എഴുതുന്നു വായിക്കുന്നു’ എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം ഫാ. തോമസ് പ്ലാശനാല്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പ്ലാശനാല്‍ അധ്യക്ഷനായി.എല്ലാ വിദ്യാര്‍ത്ഥികളെയും എഴുത്തിലും വായനയിലും മികവിന്റെ പാതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതിക്ക് വിദ്യാലയം തുടക്കം കുറിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ സ്വാഗതം ആശംസിച്ചു.പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെയും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയവരെയും ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് പയസ് മാത്യു, എം.പി.ടി.എ പ്രസിഡന്റ് ഷബ്ബാന അബ്ബാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അജീഷ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *