June 18, 2026

വയനാട് മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ വാര്‍ഡ് അടച്ചിട്ടതില്‍ ബി.ജെ.പി പ്രതിഷേധിച്ചു

0
site-psd-23
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വാര്‍ഡ് ദിവസങ്ങളായി അടച്ചിട്ടതിനെതിരെ ബിജെപി പ്രതിഷേധിച്ചു. രോഗികള്‍ ഇല്ലാത്തതിനാല്‍ ആണ് അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് ബിജെപി നേതൃത്വം പറഞ്ഞു. തുടര്‍ന്ന് സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയില്‍ മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കുമെന്നും വാര്‍ഡിന്റെ പ്രവര്‍ത്തനം തുടരുമെന്നും സൂപ്രണ്ട് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് സുമ ഒഴക്കോടി അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ശരത്ത് കുമാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നിധീഷ് ലോകനാഥ്, സനിഷ് ചിറക്കര ,രജീഷ് താഴെയങ്ങാടി എന്നിവര്‍ സംസാരിച്ചു.വൈശാഖ്, സജീവന്‍ കണിയാരം എന്നിവര്‍ നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *