മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ-യിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ലോക പരിസ്ഥിതി ദിനം മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ-യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച ദിനാചരണ പരിപാടികൾക്ക് പരിസ്ഥിതി ദിനാഘോഷ കൺവീനർ നിതിൻ നേതൃത്വം നൽകി.
പ്രിൻസിപ്പൽ കെ.ജെ. ബെന്നി അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ കെ.ജെ. ബെന്നി , പരിസ്ഥിതി ദിനാഘോഷ കൺവീനർ, സ്കൂൾ വിദ്യാർത്ഥി പ്രതിനിധി എന്നിവരുടെ നേതൃത്വത്തിൽ ഒരു വൃക്ഷത്തൈ നട്ടു.
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് സ്കൂൾ ഗായകസംഘം പരിസ്ഥിതി ഗാനം ആലപിച്ചു. സ്കൂൾ വിദ്യാർത്ഥി പ്രതിനിധി ഡിയോൺ ജോസഫ് ഷമ്മി പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് അധ്യാപക പ്രതിനിധി ആൽഫി ടീച്ചർ വിശദീകരിച്ചു.
പരിപാടികളുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം നടക്കുകയും പ്രകൃതിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇതിന്റെ പ്രതീകമായി കുട്ടികൾ കൈപ്പത്തികളിൽ നിറം ചാർത്തി ഒരു ‘പ്ലെഡ്ജ് വാൾ’ നിർമ്മിക്കുകയും ചെയ്തു.





Leave a Reply