ഡോ. അമ്മിണിക്ക് ജന്മനാടിന്റെ ആദരം
അമ്പലവയൽ: സാമൂഹിക സേവന രംഗത്തും ആദിവാസി വനിതാ ശാക്തീകരണ പ്രവർത്തനങ്ങളിലും നൽകിയ മികച്ച സംഭാവനകൾക്ക് കോൺകോർഡിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. അമ്മിണി കെ. വയനാടിന് ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. വീഫാം ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡോ. അമ്മിണിയെ ആദരിച്ചത്.
പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാടനം ചെയ്തു. വീഫാം വനിതാ വിഭാഗം ചെയർപേഴ്സൺ അഡ്വ. ഹസീന ഡോ. അമ്മിണിയെ ഹാരാർപ്പണം നടത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സുമിൻ പി. നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു.
യഹ്യാ ഖാൻ തലക്കൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഗഫൂർ വെണ്ണിയോട്, സാം പി. മാത്യു, എം. സെയ്ത്, ബോളൻ, മണിക്കൂട്ടൻ പണിയൻ, ബീന മാത്യു, ഫാദർ ജേക്കബ് കുമ്മിണിയിൽ, ഗാർഗി കോഴിക്കോട്, സിസ്റ്റർ ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അമ്മിണിയുടെ പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.





Leave a Reply