June 15, 2025

സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചു;ആര്‍ വൈ എഫ്

0
site-psd-6

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുക വഴി കേരളത്തിലെ യുവജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണെന്ന് റവലൂഷണറി യൂത്ത് ഫ്രണ്ട് സംസ്ഥാന സമിതി അംഗം എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ആര്‍ വൈ എഫ് വയനാട് ജില്ല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ എസ് പി വയനാട് ജില്ല സെക്രട്ടറി പ്രവീണ്‍ തങ്കപ്പന്‍ അധ്യക്ഷനായി. സുബൈര്‍ മാനന്തവാടി, മുജീബ്. കെ ,ലിതീഷ്.എ.എസ്, മുബീന വി.എസ്, പ്രസാദ് കല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.R Y F വയനാട് ജില്ല ഭാരവാഹികള്‍ ആയി കെ. മുജീബ് (പ്രസിഡണ്ട്),ലിജീഷ് . എ.എസ് (സെക്രട്ടറി), മുബീന. വി.എസ്.(ഖജാന്‍ഞ്ചി)എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *