April 16, 2026

ചുരത്തിലെ വളവുകള്‍ വീതി കൂട്ടാന്‍ ടെന്‍ഡറായി

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകള്‍ വീതികൂട്ടി നവീകരിക്കുന്നതിന് 37 കോടി രൂപയുടെ പദ്ധതിക്കു ടെന്‍ഡര്‍ ആയി.
ഡല്‍ഹി ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണു കരാര്‍. കാലവര്‍ഷത്തിനുശേഷം പ്രവൃത്തി ആരംഭിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.സംസ്ഥാന ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണു തുക അനുവദിച്ച് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു നടപടി.

വീതി കൂട്ടാനുള്ള വനഭൂമി നേരത്തെ വിട്ടുകിട്ടിയിരുന്നു. ചുരത്തിലെ മറ്റു വളവുകള്‍ വീതികൂട്ടി നവീകരിച്ചതാണ്. 6, 7, 8 വളവുകള്‍കൂടി നവീകരിക്കുന്നതോടെ ഗതാഗത കുരുക്കിനു ചെറിയ പരിഹാരമാകും.ചുരം ഉള്‍പ്പെടുന്ന കോഴിക്കോട്കൊല്ലഗല്‍ ദേശീയപാത (766) നാലുവരി ആക്കുന്നതിനുള്ള അലൈന്‍മെന്റിനും അംഗീകാരമായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.2024 മേയിലാണ് സംസ്ഥാന ദേശീയപാതാ വിഭാഗം നാലുവരിയുടെ അലൈന്‍മെന്റ് സമര്‍പ്പിച്ചത്. നവംബറില്‍ ഇതിന്റെ പരിശോധനകള്‍ നടത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രിയെ കണ്ട് പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മലാപ്പറമ്പ് മുതല്‍ ബത്തേരി തിരുനെല്ലിവരെയുള്ള ഭാഗമാണ് നാലുവരിയാക്കുന്നത്. മലാപ്പറമ്പ്പുതുപ്പാടി, പുതുപ്പാടിതിരുനെല്ലി എന്നീ രണ്ട് റീച്ചുകളായിട്ടാണ് പ്രോജക്ട്. പാത നിലവിലെ രണ്ടുവരിയില്‍ തന്നെ നവീകരിക്കാനായിരുന്നു ആദ്യതീരുമാനം. രണ്ടുവരി വികസനത്തിന് ഏറ്റെടുക്കാനുള്ള സ്ഥലത്ത് കല്ലുകള്‍ ഇട്ട് വിജ്ഞാപനം ഇറക്കി. ലക്കിടി മുതലാണു കല്ലിട്ടത്. ഇതിനിടയിലാണ് നാലുവരി നിര്‍ദേശമുണ്ടായത്. ഇതനുസരിച്ച് 24 മീറ്ററില്‍ നാലുവരിയുടെ കരട് അലൈന്‍മെന്റ് തയ്യാറാക്കി. എന്നാല്‍ 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്ന നിര്‍ദേശം വന്നതോടെ പുതിയ അലൈന്‍മെന്റും ഡിപിആറും തയ്യാറാക്കി നല്‍കി. ഇതിനാണ് അംഗീകാരമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *