ഓംബുഡ്‌സ്മാനില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്

കല്‍പ്പറ്റ : കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ നല്‍കിയ പരാതിയില്‍ ബേങ്കിംഗ് ഓംബുഡ്‌സ്മാനില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പരാതി പരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ഗ്രാമീണ്‍ ബാങ്കിന്റെ മക്കിയാട് ശാഖയില്‍ നിക്ഷേപിച്ച 2900 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് മക്കിയാട് സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ പ്രതിപാദിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളൊന്നും കമ്മീഷന് ബോധ്യമാകാത്ത സാഹചര്യത്തില്‍ കേസ് തീര്‍പ്പാക്കി.
എന്നാല്‍ സ്ഥിര നിക്ഷേപം പുതുക്കിയെന്നും 2900 രൂപയുടെ ഒറിജിനല്‍ റസീറ്റ് പരാതിക്കാരിയില്‍ നിന്നും ബാങ്ക് വാങ്ങിയില്ലെന്നും ഇക്കാര്യം പരാതിക്കാരിയെ അറിയിച്ചിട്ടും ബോധ്യമാകുന്നില്ലെന്നും കേരള ഗ്രാമീണ്‍ ബാങ്ക് ശാഖാ മാനേജര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
Leave a Reply