June 19, 2026

എന്‍സിപി(എസ്) വയനാട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയെ അഭിനന്ദിച്ചു

0
site-psd-2
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : എന്‍സിപി(എസ്) സ്ഥാപക ആഘോഷദിന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന അഭിനന്ദനീ രേഖപ്പെടുത്തിയത്.സ്ഥാപക ദിനാഘോഷം എന്‍സിപി(എസ് )സംസ്ഥാന സെക്രട്ടറി സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റയുടെ ഹൃദയഭാഗത്ത് മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വിലകൂടിയതും സൗകര്യപ്രദവുമായ ഭൂമിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വപ്നതുല്യമായ ടൗണ്‍ഷിപ്പിന്റെയും ഗൃഹനിര്‍മാണത്തിന്റെയും ജോലികള്‍ പുരോഗമിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി(എസ്) വയനാട്
ജില്ലാ കമ്മിറ്റി അഭിനന്ദിച്ചത്.

ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ബ്ലോക്ക് നേതാക്കളായ പി പി സദാനന്ദന്‍, കെ വി റനില്‍, സാബു എ പി, ടിപി നുറുദീന്‍, ബാലന്‍ എം കെ, ടി പി നളിനാഷന്‍, അനൂപ് ജോജോ, സുദേഷ് മുട്ടില്‍, ഷൈജു വി കൃഷ്ണ, മമ്മൂട്ടി എളങ്ങോളി, സ്റ്റീഫന്‍ കെ സി, ജെയിംസ് മാങ്കുത്തയില്‍, ജോണി ജോണ്‍, ജോണി കാട്ടിക്കുളം, സൈമണ്‍ എ എച്ച് ജോര്‍ജ് മുള്ളന്‍കൊല്ലി, സലിം കടവന്‍, സി എം വത്സല, മല്ലിക ആര്‍ രാജന്‍ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *