May 26, 2026

രക്തദാനം മഹാദാനം: അസംപ്ഷൻ എ.യു.പി സ്കൂൾ മാതൃകയായി

0
IMG_20250613_194851
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ‘രക്തദാനം മഹാദാനം’ എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് അസംപ്ഷൻ എ.യു.പി. സ്കൂളിലെ അധ്യാപകർ ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്തു. സമൂഹത്തിന് മാതൃകയായി അധ്യാപകർ നടത്തിയ ഈ ഉദ്യമം ഏറെ പ്രശംസ പിടിച്ചുപറ്റി.

ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, അധ്യാപകരായ സോണിയ പി. ദേവസ്യ, അമൽ ബെന്നി, ജിഷ എം. പോൾ, ജിന്റു ജെയിംസ്, അയന ആൻ മേരി എന്നിവരാണ് രക്തദാനത്തിന് നേതൃത്വം നൽകിയത്. സ്കൂളിലെ വിദ്യാർത്ഥികളായ ബെനിറ്റോ വർഗീസ്, ഹയാൻ ഫസൽ എന്നിവർ രക്തദാന ദിനാചരണ സന്ദേശം നൽകി.

മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഈ പ്രവൃത്തിയിലൂടെ അസംപ്ഷൻ എ.യു.പി. സ്കൂൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *