May 26, 2026

മാനന്തവാടിയിൽ ‘ആർഷ്’ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

0
IMG_20250613_195227
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയെ പ്രവർത്തന മണ്ഡലമാക്കി വിവിധതരം പരിശീലന പരിപാടികൾ ലക്ഷ്യമിട്ടുള്ള ‘ആർഷ്’ എന്ന കേന്ദ്രം മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി എൽ.എഫ്.യു.പി. സ്കൂളിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനച്ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി നിർവഹിച്ചു.

ബോധവൽക്കരണ-പരിശീലന-മോട്ടിവേഷൻ ക്ലാസുകൾ, കൗൺസലിംഗ്, ഉന്നതികൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കുള്ള ക്ലാസുകൾ, കുടുംബശ്രീ, ഹരിത കർമ്മ സേന, സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവർക്കുള്ള പരിശീലനങ്ങൾ, കാർഷിക മേഖലയിലും ആരോഗ്യ-ശുചിത്വ മേഖലയിലുമുള്ള വിവിധ പദ്ധതികൾ എന്നിവയാണ് ‘ആർഷ്’ കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ബ്രോഷർ പ്രകാശനം ചെയ്തു. പ്രസി. വർക്കി നിരപ്പേൽ, സെക്രട്ടറി രമേശൻ ഏഴോക്കാരൻ, സവിതമമ മാത്യു, വി.പി. പ്രേംദാസ്, കെ.കെ. പ്രേമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിലും ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *